(അജിത് കുമാർ. ഡി )
തിരുവനന്തപുരം : വേനൽ ചൂടിനെ വെല്ലാൻ സംസ്ഥാനത്ത് ഒട്ടാകെ നാടൻ സോഫ്റ്റ് ഡ്രിങ്ക്സ് നിർമാണം പൊടി പൊടിക്കുമ്പോൾ അതിനെ സംബന്ധിച്ചു ഭക്ഷ്യ സുരക്ഷ വകുപ്പ്, പോലീസ് കാണാതെ പോകുന്നത് വരും നാളുകളിൽ ആരോഗ്യ മേഖല യിൽ ഗുരുതര പ്രശ്നങ്ങൾക്ക് വഴി ഒരുക്കും.നാടിന്റെ ഓരോ മൂലക്കും കുടിൽ വ്യവസായം പോലെ മതിയായ ലൈസൻസുകളോ, ഭക്ഷ്യ സുരക്ഷ വകുപ്പിന്റെയോ, സർക്കാരിന്റെയോ അനുമതി ഇല്ലാതെയാണ് ഇത്തരം നാടൻ സോഫ്റ്റ് ഡ്രിങ്ക്സ് നിർമാണവും, വിതരണവും പൊടി പൊടിക്കുന്നത്. ഇവകളിൽ ഉപയോഗിക്കുന്ന വെള്ളം, കളർ നൽകുന്നതിനായി ഉപയോഗിക്കുന്ന രാ സവസ്തുക്കൾ, എന്തിനേറെ വെള്ളവും ആയി രാ സവസ്തുക്കൾ ചേർക്കുന്നതിന്റെ അളവുകൾ എന്നിവ പോലും അറിയാത്തവരാണ്ഇത്തരം നാടൻ ഡ്രിങ്ക്സുകളുടെ നിർമാണ രംഗത്ത് ഉള്ളത്. ഏതെങ്കിലും ഒരു പേരിൽ ഒരു ലേബൽ ഒട്ടിച്ചു വിവിധ തരം കളറു കൾ ചേർത്തു പ്ലാസ്റ്റിക് ബോട്ടിലുകളിൽ വിപണിയിൽ ഇറക്കുന്ന ഇത്തരം നാടൻ സോഫ്റ്റ് ഡ്രിങ്ക്സുകൾക്ക് കുറഞ്ഞ വില ഉള്ളതിനാൽ പ്രായ ഭേദമന്യേ ഏവരും ഉപയോഗിക്കും എന്നുള്ള വില്പന തന്ത്രം മനസിലാക്കിയാണ് ഇവയുടെ വില്പന പൊടിപൂരം ആയിരിക്കുന്നത്. സാധാരണ നിയമം അനുശാ സിക്കുന്നത് ഇത്തരം സോഫ്റ്റ് ഡ്രിങ്ക്സ് ഉത്പാദി പ്പിച്ചു വിപണനത്തിനിറക്കുന്നവർ ബോട്ടിലിൽ ഒട്ടിച്ചിരിക്കുന്ന ലേബലിൽ അതിൽ ചേർത്തിരിക്കുന്ന വസ്തു ക്കളുടെ വിശദ വിവരങ്ങൾ, ഓരോ വസ്തുക്കളിലും അടങ്ങിയിരിക്കുന്ന കലോറി വിവരങ്ങൾ, മറ്റു വിവരങ്ങൾ എന്നിവ കൃത്യമായി രേഖ പെടുത്തിയിരിക്കണം എന്നതാണ് ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ മാർഗ നിർദേശങ്ങളിൽ പറയുന്നത്. ഇവക്ക് പുറമെ ആരോഗ്യ മേഖലയുടെ ലൈസൻസ് കൂടി വേണം എന്നതാണ് ചട്ടം. എന്നാൽ ഇവയൊന്നും നേടാതെയും, നിയമങ്ങൾ അനുസരിക്കാതെയും ആണ് ഇത്തരം തട്ടിക്കൂട്ടു നിർമാണ യൂണിറ്റുകൾ പ്രവർത്തിക്കുന്നത്. നാടൻ ഡ്രിങ്ക്സുകൾ ഫ്ലേ വറുകൾ ആയി വരുന്ന കളർ പൊടി ബാംഗ്ലൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും വൻ തോതിൽ കുറഞ്ഞ വിലക്ക് വാങ്ങാൻ കിട്ടുമെന്നതിനാൽ അവയുടെ ലഭ്യത കൂടുതൽ ആക്കി യാണ് പലരും ഈ മേഖലയിൽ തങ്ങളുടെ വിപണ നം പൊടി പൊടിക്കുന്നത്. യഥാവിധി വെള്ളത്തിൽ ഇത്തരം പൊടി പോലുള്ള രാസ വസ്തുക്കൾ എത്ര അനുപാത ത്തിൽ ആണ് കലർത്തേണ്ടത് എന്നുള്ള ആദ്യ പാഠം പോലും അറിയാത്തവരാണ് ഇന്ന് ഈ മേഖലയിൽ ഉള്ളത്. ഇത്തരം രാസ പൌഡറുകളുടെ അമിത ഉപയോഗം മനുഷ്യരിൽ ഗുരുതര ആരോഗ്യ പ്രശനങ്ങൾ ഉണ്ടാക്കും. നാടൻ ഡ്രിങ്ക്സുകളുടെവിവിധ തരം ഫ്ലേ വറുകൾ ഒന്നിച്ചു കഴിക്കുക യാണെങ്കിൽ മറ്റൊരു ഉന്മാദലഹരിയിലേക്ക് എത്തപ്പെടും എന്ന അവസ്ഥയെ സംബന്ധിച്ചു പരിശോധന ക്ക് വിധേയം ആക്കേണ്ടതുണ്ട്. ഇത്തരം അനധികൃത ഡ്രിങ്ക്സ് കളുടെ അനധികൃത ഉത്പാദന കേന്ദ്രങ്ങളിൽ ഭക്ഷ്യ സുരക്ഷ വകുപ്പിന്റെയും, ആരോഗ്യ -പോലീസ് വകുപ്പുകളുടെ മിന്നൽ പരിശോധന അനിവാര്യമാണ്.