ബിസിനസ് വിപുലമാക്കാന്‍ ഹീല്‍; ഒറോക്ലീനക്‌സിനെ ഏറ്റെടുത്തു

കൊച്ചി: എഫ്എംസിജി രംഗത്തെ മുന്‍നിരക്കായ ഹീല്‍ , ക്ലീനിങ് ഉത്പന്ന നിര്‍മാതാക്കളായ ചാലക്കുടി ആസ്ഥാനമായ ഒറോക്ലീനക്‌സിനെ ഏറ്റെടുത്തു. സ്‌ക്വാഡ്, ക്ലിക്ക്, ഡേ നൈറ്റ്, ചെക്കൗട്ട് തുടങ്ങിയ ഉത്പന്നങ്ങളാണ് ഒറോക്ലീനക്‌സ് നിര്‍മിക്കുന്നത്. ഈ ഏറ്റെടുക്കലോടെ ഹോം കെയര്‍ രംഗത്ത് കൂടി സാന്നിധ്യം വ്യാപിപ്പിക്കുകയാണ് ഹീല്‍.

വരും തലമുറയ്ക്ക് കൈമാറാം വൃത്തിയുള്ള നാട് എന്ന ലക്ഷ്യത്തോടെ ജീജോ പാവറട്ടിക്കാരനാണ് ഒറോക്ലീനിക്സ് ആരംംഭിച്ചത്. ഫ്‌ളോര്‍ ക്ലീനര്‍, ടോയ്‌ലറ്റ് ക്ലീനര്‍, ഡ്രെയിന്‍ ക്ലീനര്‍, ഡിഷ് വാഷിങ് ലിക്വിഡ്, വാഷിങ് പൗഡര്‍, ബ്ലീച്ചിങ് പൗഡര്‍, ഫിനോയില്‍ തുടങ്ങി ഹോം കെയര്‍ വിഭാഗത്തില്‍ 120 ഉത്പന്നങ്ങള്‍ ഒറോക്ലീനക്‌സിന്റേതായിട്ടുണ്ട്.  

ഫാര്‍മ രംഗത്തെ പ്രമുഖ സാന്നിധ്യമായ ഹീല്‍, കോവിഡ് കാലത്ത് സാനിറ്റൈസര്‍, മാസ്‌ക് എന്നിവ വിപണിയില്‍ എത്തിച്ചാണ് പേഴ്സണല്‍ കെയര്‍ രംഗത്ത് സാന്നിധ്യമുറപ്പിച്ചത്. തുടര്‍ന്ന് പ്രീമിയം ഉല്‍പ്പന്നങ്ങള്‍ മിതമായ വിലയ്ക്ക് ലഭ്യമാക്കിയ ഹീല്‍, വിപണിയില്‍ കൂടുതല്‍ കൂടുതല്‍ കരുത്താര്‍ജജിക്കുകയായിരുന്നു. സോപ്പ്, ഷാംപൂ, ബോഡി ലോഷന്‍ എന്നിവ കൂടാതെ വിവിധങ്ങളായ ആയുര്‍വേദ ഉല്‍പന്നങ്ങളും ഹീലിന് കീഴില്‍ ലഭ്യമാണ്.

വൈറസുകളേയും ബാക്ടീരിയകളേയും തുരത്തുക വഴി വ്യക്തിശുചിത്വവും വീടുകളിലെ ശുചിത്വവും ഉറപ്പാക്കുക എന്ന ഓറോക്ലീനിക്സിന്റെ ലക്ഷ്യം ഹീല്‍ തുടരുമെന്ന് ഹീല്‍ എന്റര്‍പ്രൈസസ് സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ രാഹുല്‍ മാമ്മന്‍ അറിയിച്ചു. ബിസിനസ് വിപുലീകരണത്തിന്റെ ഭാഗമായി കൂടുതല്‍ ബ്രാന്‍ഡുകള്‍ ഏറ്റെടുക്കാനുള്ള ശ്രമങ്ങള്‍ ഹീല്‍ തുടരുകയാണ്. ഹീല്‍ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യ മുഴുവനും വിദേശ രാജ്യങ്ങളിലും, പ്രത്യേകിച്ച് ജിസിസി രാജ്യങ്ങളില്‍ ലഭ്യമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും രാഹുല്‍ മാമ്മന്‍ കൂട്ടിച്ചേര്‍ത്തു.  

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

14 − eight =