സ്‌കോളര്‍ഷിപ്പോടെ നൂതന കോഴ്‌സുകള്‍ പഠിക്കാം; കെ-ഡിസ്‌ക് അപേക്ഷ ക്ഷണിച്ചു @ പെണ്‍കുട്ടികള്‍ക്ക് 100 ശതമാനവും ആണ്‍കുട്ടികള്‍ക്ക് 70 ശതമാനവും സ്‌കോളര്‍ഷിപ്പ് @അപേക്ഷകള്‍ ജൂലൈ 16 വരെ നല്‍കാം

തിരുവനന്തപുരം: വിവിധതരം പുതുതലമുറ കോഴ്‌സുകളിലേക്ക്   കേരള സര്‍ക്കാര്‍ സ്ഥാപനമായ കെ-ഡിസ്‌ക് അപേക്ഷ ക്ഷണിച്ചു.ഇന്‍ഡസ്ട്രിയില്‍ ഏറെ ഡിമാന്‍ഡുള്ള റോബോട്ടിക് പ്രോസസ് ഓട്ടമേഷന്‍, ഡാറ്റാ സയന്‍സ് ആന്‍ഡ് അനലിറ്റിക്സ്,  സൈബര്‍ സെക്യൂരിറ്റി അനലിസ്റ്റ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, ഫുള്‍സ്റ്റാക്ക് ഡെവലപ്പ്‌മെന്റ്, സോഫ്റ്റ് വെയര്‍ ടെസ്റ്റിങ് തുടങ്ങിയ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷകള്‍ ജൂലൈ 16 വരെ https://retail.ictkerala.org/registration/  എന്ന സൈറ്റിലൂടെ സമര്‍പ്പിക്കാം.

പൊതു സ്വകാര്യ പങ്കാളിത്തത്തോടെ പ്രവര്‍ത്തിക്കുന്ന ഐസിടി അക്കാദമി ഓഫ് കേരളയുമായി സഹകരിച്ച് നടത്തുന്ന കോഴ്‌സുകളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന  പെണ്‍കുട്ടികള്‍ക്ക് നൂറു ശതമാനവും ആണ്‍കുട്ടികള്‍ക്ക് 70 ശതമാനവും  കെ-ഡിസ്‌കിന്റെ  സ്‌കോളര്‍ഷിപ്പും ലഭിക്കും.
ജൂലൈ 23 ന് നടക്കുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാകും വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭിക്കുക. ആറുമാസം ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കേറ്റ് കോഴ്സുകള്‍ പൂര്‍ത്തീകരിക്കുന്നവര്‍ക്ക് പ്രമുഖ കമ്പനിയായ ടിസിഎസ് അയോണില്‍ 125 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വെര്‍ച്വല്‍ ഇന്റേണ്‍ഷിപ്പ് ലഭിക്കും. കൂടാത, ലിങ്ക്ഡ് ഇന്‍ ലേണിങ്ങിലെ 14000 ഓളം കോഴ്സുകള്‍ പഠിക്കാനുള്ള അവസരവും വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ടാകും. ഇതിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ തൊഴില്‍ മേഖലയിലെ മാറ്റങ്ങള്‍ക്കനുസരിച്ച് നൈപുണ്യശേഷി ആര്‍ജ്ജിക്കാന്‍ കഴിയും.
 പ്ലേസ്മെന്റ് അസിസ്റ്റന്റ്, ആപ്റ്റിറ്റിയൂട് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ സ്‌കില്‍ പരിശീലനം,  ക്രോസ് കള്‍ച്ചര്‍ പരിശീലനം തുടങ്ങിയവയും വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിന്റെ ഭാഗമായി ലഭിക്കും. സൈബര്‍ സെക്യൂരിറ്റി കോഴ്‌സിലേക്ക് എന്‍ജിനീയറിങ് സയന്‍സ് ബിരുദ ധാരികള്‍ക്കും അവസാന വര്‍ഷ ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ഡാറ്റാ സയന്‍സ്, റോബോട്ടിക് പ്രോസസ് ഓട്ടമേഷന്‍, സോഫ്റ്റ് വെയര്‍ ടെസ്റ്റിങ്, ഫുള്‍സ്റ്റാക്ക് ഡെവലപ്പ്‌മെന്റ് എന്നീ കോഴ്‌സുകളിലേക്ക് എന്‍ജിനീയറിങ്/ സയന്‍സ് അല്ലെങ്കില്‍ ഏതെങ്കിലും എന്‍ജീനീയറിങ് വിഷയത്തില്‍ മൂന്നു വര്‍ഷ ഡിപ്ലോമ കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്കും അപേക്ഷിക്കാം.  പൈത്തന്‍ പ്രോഗ്രാമിങ്, ബേസിക് സ്റ്റാറ്റിസ്റ്റിക്‌സ്, ഫീച്ചറിങ്, മോഡല്‍ സെലക്ഷന്‍ എന്നിവയില്‍ പരിജ്ഞാനം ഉള്ളവര്‍ക്കോ  മെഷീന്‍ ലേണിങ് ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കോഴ്‌സിലേക്ക് പ്രവേശനം നേടാം. ഏതെങ്കിലും വിഷയത്തില്‍ ബിരുദമുളളവര്‍ക്ക് ഡിജിറ്റല്‍ മാര്‍ക്കറ്റിങ് കോഴ്‌സിലേക്കും പ്രവേശനം നേടാനാകും. ആര്‍പിഎ, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, ഫുള്‍സ്റ്റാക്ക് ഡെവലപ്പ്‌മെന്റ്, സോഫ്റ്റ് വെയര്‍ ടെസ്റ്റിങ്, എന്നിവയ്ക്ക് നികുതി കൂടാതെ 25000 രൂപയും മറ്റു കോഴ്‌സുകള്‍ക്ക് 30000 രൂപയുമാണ് ഫീ.കൂടുതല്‍ വിവരങ്ങള്‍ക്ക്- 7594051437,info@ictkerala.org .

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

twelve + 2 =