കണ്ണൂർ :ആൾ ഇന്ത്യi ഫോർവേഡ് ബ്ലോക്ക് MX എൺപത്തി മൂന്നാം സ്ഥാപക ദിനാചരണം വിവിധ പരിപാടികളോടെ ജില്ലയിൽ വിവിധയിടങ്ങളിൽ പതാക ഉയിർത്തിയും മധുര പലഹാര വിതരണം നടത്തിയും ആചരിച്ചു. ബെല്ലാർഡ് റോഡിൽ നേതാജി ഭവനിൽ സ്ഥാപക ദിനത്തോട് അനുബന്ധിച്ച് “നേതാജിയുടെ ഇന്ത്യ, സോഷ്യലിസ്റ്റ് ഇന്ത്യ “എന്ന വിഷയത്തിൽ സെമിനാർ സംഘ ടിപ്പിച്ചു. കണ്ണൂർ മണ്ഡലം സെക്രട്ടറി എ. ജയകുമാർ അധ്യക്ഷത വഹിച്ചു. ഫോർവേഡ് ബ്ലോക്കിന്റെ യുവജന സംഘടനയായ ആൾ ഇന്ത്യ യൂത്ത് ലീഗ് ദേശിയ സമിതി അംഗം വി. പി. സുഭാഷ് ഉൽഘാടനം ചെയ്തു. ജമാൽ സിറ്റി, സമീർ പയ്യന്നൂർ എന്നിവർ സംസാരിച്ചു.