പാലക്കാട്: ഒറ്റപ്പാലത്തുനിന്ന് നാല് എട്ടാംക്ലാസ് വിദ്യാര്‍ഥികളെ കാണാതായി. രാവിലെ വീട്ടില്‍നിന്ന് സ്‌കൂളിലേക്ക് പോയ കുട്ടികളെയാണ് കാണാതായത്.കുട്ടികളെ കണ്ടെത്താനായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.രാവിലെ വീട്ടില്‍നിന്നിറങ്ങിയ നാലുപേരും സ്‌കൂളില്‍ എത്തിയിരുന്നില്ല. ഇതോടെയാണ് കുട്ടികളെ കാണാനില്ലെന്ന വിവരം പോലീസിന് ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷനില്‍നിന്ന് നാലുകുട്ടികള്‍ ട്രെയിന്‍ കയറിയതായും വാളയാറിലേക്കാണ് ഇവര്‍ ടിക്കറ്റെടുത്തിരുന്നതെന്നും വിവരം ലഭിച്ചു.
എന്നാല്‍ വാളയാര്‍ റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് ആര്‍.പി.എഫ് പരിശോധന നടത്തിയെങ്കിലും കുട്ടികളെ കണ്ടെത്താനായില്ല.