മോസ്‌കോ: ഭാരതത്തില്‍ നിന്നുള്ള നാല് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ റഷ്യയില്‍ മുങ്ങിമരിച്ചു. സെന്റ് പീറ്റേഴ്‌സ്ബര്‍ഗിന് സമീപമുള്ള വലിയ ഒഴുക്കുള്ള വോള്‍ക്കോവ് നദിയിലാണ് വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചത്.മഹാരാഷ്‌ട്ര സ്വദേശികളായ ഹര്‍ഷല്‍ അനന്തറാവു ദേസാലെ, ജിഷാന്‍ അഷ്പക് പിഞ്ജരി, ജിയ ഫിറോജ് പിഞ്ജരി, മാലിക് മുഹമ്മദ് യാക്കൂബ് എന്നിവരാണ് മരിച്ചത്. നോവോഗൊറോഡ് വെലികി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളാണ് നാല് പേരും. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന നിഷ ഭൂപേഷ് സോനാവനെ അപകടത്തില്‍ നിന്നും രക്ഷപ്പെടുത്തി.മുങ്ങിമരിച്ച ജിഷാനും ജിയയും മഹാരാഷ്‌ട്രയിലെ ജല്‍ഗാവ് ജില്ലയിലെ അമാല്‍നര്‍ സ്വദേശികളാണ്. ഹര്‍ഷല്‍ ദസാലെ ഭഡ്ഗാവ് സ്വദേശിയും.നദിയില്‍ നിന്നും രണ്ട് വിദ്യാര്‍ത്ഥികളുടെ മൃതദേഹം പ്രാ
ദേശിക എമര്‍ജന്‍സി സര്‍വീസ് വിഭാഗം കണ്ടെടുത്തു. രണ്ടു പേരെകണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.