ചാവക്കാട്: ഡോഗ് സ്ക്വാഡുമായി നടത്തിയ വേട്ടയില്‍ രണ്ടിടത്തുനിന്ന് കഞ്ചാവുമായി നാലുപേര്‍ അറസ്റ്റില്‍. ലഹരിമരുന്ന് വേട്ടയില്‍ വിദഗ്ധയായ ലാറ എന്ന പൊലീസ് നായുമായി ചാവക്കാട് പൊലീസ് നടത്തിയ വേട്ടയിലാണ് കഞ്ചാവ് പിടികൂടിയത്.കടപ്പുറം കള്ളാമ്പിപ്പടിയിലെ ബീച്ച് ഹൗസിനുമുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനകത്തുനിന്ന് 200 ഗ്രാമും തൊട്ടാപ്പിലെ വാടകവീട്ടില്‍നിന്ന് 50 ഗ്രാമും കഞ്ചാവാണ് ചാവക്കാട് എസ്.എച്ച്.ഒ വിപിൻ കെ. വേണുഗോപാലിന്റെ നേതൃത്വത്തില്‍ പിടിച്ചെടുത്തത്. കഞ്ചാവ് കണ്ടെടുത്ത കാറില്‍നിന്നാണ് കടപ്പുറം വെളിച്ചെണ്ണപ്പടി ഹാജ്യാരകത്ത് മുഹ്സിൻ (31), തിരുവത്ര മത്രംകോട്ട് ജിത്ത് (30), പാവറട്ടി മരുതയൂര്‍ കൊച്ചാത്തിരി വൈശാഖ് (26) എന്നിവരെ പിടികൂടിയത്. ഇവര്‍ക്ക് കഞ്ചാവ് നല്‍കുന്നത് തൊട്ടാപ്പിെല പഞ്ചുട്ടിയാണെന്ന് മനസ്സിലാക്കിയെ പൊലീസ് തൊട്ടാപ്പ് പൂക്കോയ തങ്ങള്‍ റോഡില്‍ വാടകക്കു താമസിക്കുന്ന തൊട്ടാപ്പ് പഴുമിങ്ങല്‍ ത്രിജ്വലിന്റെ (24) വീട്ടിലെത്തി. പൊലീസ് നായുമായി ഇവിടെ നടത്തിയ തിരച്ചിലിലാണ് വില്‍ക്കാൻ വെച്ച 50 ഗ്രാംകഞ്ചാവ് കണ്ടെത്തിയത്. ത്രിജ്വലിനെയും അറസ്റ്റു ചെയ്തു. ജില്ല പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം നടത്തുന്ന മയക്കുമരുന്ന് വേട്ടയുടെ ഭാഗമായാണ് ചാവക്കാട് മേഖലയില്‍ പരിശോധന നടത്തിയത്.