പാലക്കാട്: കടയുടമയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ നാല് പേര്‍ അറസ്റ്റില്‍.പത്തുപവന്‍ സ്വര്‍ണവും അരലക്ഷം രൂപയുമാണ് പ്രതികള്‍ കവര്‍ന്നത്.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 28നാണ് കേസിന് ആസ്പദമായ സംഭവം. പാലക്കാട് ജില്ലയിലെ മന്ദത്ത്കാവ് തണ്ണിശ്ശേരിയിലെ കടയുടമയെയാണ് അപായപ്പെടുത്തിയത്.കാറിലും ബൈക്കിലുമെത്തിയ പ്രതികള്‍ കടയിലേക്ക് അതിക്രമിച്ചു കയറി സ്വര്‍ണം തട്ടിയെടുക്കുകയായിരുന്നു. പിന്നാലെ കടയുടമയെ തട്ടിക്കൊണ്ടു പോയി തടവില്‍ വയ്ക്കുകയായിരുന്നു.മോചിപ്പിക്കാന്‍ വീണ്ടും സ്വര്‍ണം ആവശ്യപ്പെട്ട് കടയുടെ ഭാര്യയില്‍ നിന്ന് ആറ് പവന്റെ സ്വര്‍ണവും പണവും പ്രതികള്‍ കൈക്കലാക്കുകയായിരുന്നു.