മു​ക്കു​പ​ണ്ടം പ​ണ​യം​വെ​ച്ച്‌ ര​ണ്ടേ​മു​ക്കാ​ല്‍ ല​ക്ഷ​ത്തോ​ളം രൂ​പ വാ​യ്പ​യെ​ടു​ത്ത് ത​ട്ടി​പ്പ് ; യുവാവ് അറസ്റ്റിൽ

മ​ല്ല​പ്പ​ള്ളി: സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ല്‍ മു​ക്കു​പ​ണ്ടം പ​ണ​യം​വെ​ച്ച്‌ ര​ണ്ടേ​മു​ക്കാ​ല്‍ ല​ക്ഷ​ത്തോ​ളം രൂ​പ വാ​യ്പ​യെ​ടു​ത്ത് ത​ട്ടി​പ്പ് ന​ട​ത്തി​യ കേ​സി​ല്‍ യു​വാ​വ്​ അ​റ​സ്റ്റി​ല്‍. ച​ങ്ങ​നാ​ശ്ശേ​രി പെ​രു​ന്ന എ​ന്‍.​എ​സ്.​എ​സ് കോ​ള​ജി​ന് സ​മീ​പം പ​ടി​ഞ്ഞാ​റെ പു​ത്ത​ന്‍​പു​ര​യി​ല്‍ വീ​ട്ടി​ല്‍ ഡി. ​ദി​ല്‍​ജി​ത്താ​ണ്​ (26) കീ​ഴ്‌​വാ​യ്‌​പ്പൂ​ര്​ പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്.കു​ന്ന​ന്താ​നം മാ​ന്താ​നം കോ​ള​നി​പ്പ​ടി ഗീ​താ​ഞ്‌​ജ​ലി വീ​ട്ടി​ല്‍ രാ​മ​ച​ന്ദ്ര​ന്‍ പി​ള്ള​യു​ടെ മാ​ന്താ​ന​ത്തെ ഗീ​താ​ഞ്‌​ജ​ലി ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ലാ​ണ് നാ​ലു​ത​വ​ണ​യാ​യി 67.700 ഗ്രാം ​മു​ക്കു​പ​ണ്ടം പ​ണ​യം​വെ​ച്ച്‌ പ​ണം ത​ട്ടി​യ​ത്.ക​ഴി​ഞ്ഞ മേ​യ്​ 20 മു​ത​ല്‍ സെ​പ്റ്റം​ബ​ര്‍ 15 വ​രെ​യാ​ണ് ഇ​ത്ത​ര​ത്തി​ല്‍ വാ​യ്പ​യെ​ടു​ത്ത​ത്. രാ​മ​ച​ന്ദ്ര​ന്‍ പി​ള്ള​യു​ടെ പ​രാ​തി​പ്ര​കാ​ര​മാ​ണ്​ കേ​സ്​ എ​ടു​ത്ത​ത്. മാ​ന്താ​ന​ത്ത് നാ​ട്ടു​കാ​ര്‍ ത​ട​ഞ്ഞു​വെ​ച്ച ദി​ല്‍​ജി​ത്തി​നെ പൊ​ലീ​സ്​ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കൂ​ടു​ത​ല്‍ ചോ​ദ്യം ചെ​യ്ത​പ്പോ​ള്‍ കോ​ട്ട​യം ഈ​സ്റ്റ്‌, തൃ​ക്കൊ​ടി​ത്താ​നം, ച​ങ്ങ​നാ​ശ്ശേ​രി, നെ​ടു​മു​ടി സ്റ്റേ​ഷ​നു​ക​ളി​ല്‍ വി​ശ്വാ​സ​വ​ഞ്ച​ന, ക​വ​ര്‍​ച്ച തു​ട​ങ്ങി​യ കേ​സു​ക​ളി​ല്‍ ഇ​യാ​ള്‍ പ്ര​തി​യാ​ണെ​ന്ന് പൊ​ലീ​സ്​ പ​റ​ഞ്ഞു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

three + one =