തിരുവനന്തപുരം: കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നോൺ പ്രോഫിറ്റ് ഫൗണ്ടേഷനും ഐഎഎഫ്, ഐഎസ്ഒ സർട്ടിഫൈഡ് സ്ഥാപനവുമായ ബിസാപ് എജ്യു ഫൗണ്ടേഷൻ നടത്തുന്ന ട്രാവൽ ആൻഡ് ടൂറിസം ഡിപ്ലോമ കോഴ്സിൽ സൗജന്യ പഠനത്തിനായി വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് പൂർണമായും പഠന ഫീസ് അടയ്ക്കാതെ പഠിക്കാൻ സാധിക്കും. പ്ലസ് ടു പാസായ ഏതൊരാൾക്കും പ്രായഭേദമന്യേ കോഴ്സിൽ ചേരാം. കോഴ്സ് കാലയളവിൽ എല്ലാ വിദ്യാർത്ഥികൾക്കും സ്റ്റൈപ്പന്റോടെ പരിശീലനവും ശേഷം ജോലിയും നൽകും. സ്വദേശത്തും വിദേശത്തുമായി നിരവധി ട്രാവൽ ഏജൻസികൾ, ഹോട്ടലുകൾ, ടൂർ ഓപ്പറേഷൻ കമ്പനികൾ എന്നിവരുമായി സഹകരിച്ചാണ് ബിസാപ് എജ്യു ഫൗണ്ടേഷൻ വിദ്യാർത്ഥികൾക്ക് പരിശീലനവും തൊഴിലും ഉറപ്പാക്കുന്നത്. കോഴ്സ് വിവരങ്ങൾക്ക് ബന്ധപ്പെടുക : 7034955255, 9207055255, Bizapedu@gmail.com