താനൂര്‍ ഒട്ടുമ്പുറം തൂവല്‍ തീരത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

മലപ്പുറം: താനൂര്‍ ഒട്ടുമ്പുറം തൂവല്‍ തീരത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. ഒട്ടുംപുറം സ്വദേശി റിസ്വാൻ (20) ആണ് മരിച്ചത്.മത്സ്യ ബന്ധനത്തിന് പോയി തിരികെ വരുമ്പോഴാണ് വള്ളം മുങ്ങിയത്. രാവിലെ 9 മണിയോടെയായായിരുന്നു സംഭവം.
മൂന്നുപേരടങ്ങുന്ന വള്ളമാണ് മറിഞ്ഞത്. ഇതില്‍ രണ്ടുപേര്‍ നീന്തി രക്ഷപ്പെടുകയായിരുന്നു. അപകടമുണ്ടായ ഉടനെ തന്നെ നാട്ടുകാരും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് തെരച്ചില്‍ തുടങ്ങിയിരുന്നുവെങ്കിലും ഒന്നര മണിക്കൂറിനു ശേഷമാണ് റിസ്വാനെ കണ്ടെത്തിയത് .

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

three × two =