തൃശൂർ : മണ്ഡല മകരവിളക്ക് തീർത്ഥാടന കാലത്ത് ഭക്തർക്ക് സുഗമമായ ദർശനത്തിനായി ഗുരുവായൂർ ക്ഷേത്രത്തിൽ തുലാം മാസം ഒന്നാം തിയ്യതി (ഒക്ടോബർ 18 ) മുതൽ മൂന്നു മാസത്തേക്ക് . ദർശന സമയം ഒരു മണിക്കൂർ നീട്ടും. വൈകുന്നേരത്തെ ദർശനത്തിനായി ക്ഷേത്ര നട 3.30 ന് തുറക്കും. നിലവിൽ നാലര മണിക്കാണ് നട തുറക്കുന്നത്. ശബരിമല തീർത്ഥാടകരുടെ സൗകര്യാർത്ഥമാണ് നടപടി. ഇതോടെ ഒരു മണിക്കൂർ അധിക സമയം ഭക്തർക്ക് ദർശനത്തിന് ലഭിക്കും. കൂടുതൽ ഭക്തർക്ക് ദർശനം സാധ്യമാക്കുന്നതിനാണ് ദേവസ്വം തീരുമാനം തുലാം മാസം ഒന്നാം തീയതി (ഒക്ടോബ 18) മുതൽ മകരം എട്ടു വരെയാണ് (ജനുവരി 22 ) ദർശന സമയo നീട്ടിയത്.