തിരുവനന്തപുരം : ചരിത്ര പ്രസിദ്ധവും സ്ത്രീകളുടെ ശബരിമല ആയ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ 2023വർഷത്തെ പൊങ്കാലക്ക് ആറ്റുകാലമ്മയുടെ തിടമ്പേറ്റാൻ ഗജരാജ പെരുമാൾ എന്ന് വിശേഷിപ്പിക്കുന്ന ഗജവീരൻ തൃക്കടവൂർ ശിവരാജു ഇക്കുറിയും എത്തുന്നു. പൊങ്കാല ഉത്സവത്തിനു ശേഷം വൈകുന്നേരം നടക്കുന്ന എഴുന്നള്ള ത്തിനാണ് ആറ്റുകാലമ്മയുടെ തിടമ്പ് തൃക്കടവൂർ ശിവരാജു ഏറ്റുന്നത്.