കയ്പമംഗലത്ത് മിനിലോറിയും ബൈക്കും കൂട്ടിയിടിച്ച്‌ ഉണ്ടായ അപകടം ; പൊലീസുകാരൻ മരിച്ചു

ത്യശൂര്‍: കയ്പമംഗലത്ത് മിനിലോറിയും ബൈക്കും കൂട്ടിയിടിച്ച്‌ ഉണ്ടായ അപകടത്തില്‍ പൊലീസുകാരൻ മരിച്ചു. കൊല്ലം സ്വദേശിയായ കയ്പമംഗലം പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ ആനന്ദാണ് (37) മരിച്ചത്.ദേശീയപാത 66 കയ്പമംഗലം അറവുശാലയില്‍ വച്ച്‌ തിങ്കളാഴ്ച രാത്രിയായിരുന്നു അപകടം. ഡ്യൂട്ടി കഴിഞ്ഞ് മടക്കുന്നതിനിടെ മിനിലോറിക്ക് പിറകില്‍ ആനന്ദ് സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. പരുക്കേറ്റ ഇദ്ദേഹത്തെ കയ്പമംഗലം ഹാര്‍ട്ട് ബീറ്റ് ആംബുലൻസ് പ്രവര്‍ത്തകര്‍ കൊടുങ്ങല്ലൂര്‍ എആര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

13 + four =