തിരുവനന്തപുരം : അനന്തപുരിയെ ഉത്സവതിമിർപ്പാക്കി ഗ്ലോബൽ ട്രാവൽ മാർക്കറ്റ് 27,28,29,30തീയതികളിൽ നടത്തപ്പെടുന്നു. തിരുവനന്തപുരത്തു ആദ്യ മായിട്ടാണ് ഇത്തരം ഒരു ഫെസ്റ്റിവൽ നടത്തുന്നത്. എക്സിബിഷൻ, സെമിനാറുകൾ തുടങ്ങിയവ ഇതിന്റെ സവിശേഷതകൾ ആണ്.27ന് വൈകുന്നേരം 3മണിക്ക് കോവളം രാവിസ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ഈ പരിപാടി സമർപ്പിക്കുന്നു. ഗവർണർ അരീഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും.28ന് കാര്യവട്ടം ട്രാവൻകോർ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ എക്സ്പോ യുടെ ഉദ്ഘാടനം കേന്ദ്ര മന്ത്രി വി. മുരളീധരൻ നിർവഹിക്കുന്നു.29ന് നടക്കുന്ന സെമിനാർ ഉദ്ഘാടനം ചെയ്യുന്നത് ധന മന്ത്രി കെ എൻ ബാലഗോപാൽ ആണ്.30ന് ടൂറിസം വികസനത്തിന് മാധ്യമങ്ങളുടെ പങ്ക് എന്ന വിഷയത്തിൽ സെമിനാർ നടക്കും.