തിരുവനന്തപുരം: സ്വര്‍ണത്തിന്റെ വിലയില്‍ ഇന്നും വര്‍ധന. ഗ്രാമിന് ഇന്ന് 20 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 4,945 രൂപയായി.ഒരു പവന്‍ സ്വര്‍ണത്തിന് 39,560 രൂപയുമായി. പതിനെട്ട് കാരറ്റ് സ്വര്‍ണ വിലയില്‍ ഗ്രാമിന് 15 രൂപയുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ 18 കാരറ്റിന്റെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 4,095 രൂപയായി.
ഇന്നലെ സ്വര്‍ണ വില കുത്തനെ കൂടിയിരുന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് 50 രൂപയാണ് ഇന്നലെ കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 4,925 രൂപയായിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 39,400 രൂപയിലുമെത്തിയിരുന്നു.