കൊച്ചി: സംസ്ഥാനത്ത് ഇന്നലെ സ്വര്‍ണവില കുറഞ്ഞു. ഇതോടെ പവന്റെ വില വീണ്ടും 45,000ന് താഴെയെത്തി. ഇന്നലെ അന്താരാഷ്ട്ര സ്വര്‍ണ വില രാവിലെ 1958 ഡോളറായിരുന്നതാണ് വൈകീട്ട് 1944 ഡോളറായി കുറഞ്ഞിരുന്നു.അതിനാല്‍ സംസ്ഥാനത്ത് ഇന്നും വില കുറയാനാണ് സാധ്യത. ഇന്നലെ ഒരു പവന് 360 രൂപ കുറഞ്ഞ് 44,640 രൂപയായി. ഒരു ഗ്രാമിന്റെ വില 45 രൂപ കുറഞ്ഞ് 5,580 രൂപയായി. ബുധനാഴ്ച സ്വര്‍ണവില ഗ്രാമിന് 25 രൂപ വര്‍ദ്ധിച്ച് 5625 രൂപയായിരുന്നു. പവന് 45,000 രൂപയിരുന്നു ബുധനാഴ്ചത്തെ വില. ഇന്നലെ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 40 രൂപ കുറഞ്ഞു. വിപണി വില 4620 രൂപയായി.
വെള്ളിയുടെ വിലയിലും ഇന്നലെ കുറവുണ്ടായി. ഒരു രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 77 രൂപയായി.