മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ മൂന്നു പേരില്‍ നിന്ന് 1.36 കോടി രൂപയുടെ സ്വര്‍ണം പിടിച്ചു. കസ്റ്റംസും ഡി.ആര്‍.ഐയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് 2164 ഗ്രാം സ്വര്‍ണം പിടിച്ചത്.ചൊവ്വാഴ്ച പുലര്‍ച്ച ദോഹയില്‍നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ കോഴിക്കോട് കൊയിലാണ്ടി സ്വദേശി ഗിരീഷില്‍നിന്ന് 75 ലക്ഷം വിലവരുന്ന 1200 ഗ്രാം സ്വര്‍ണം പിടിച്ചു.
സ്വര്‍ണ ബിസ്‌കറ്റുകള്‍ ട്രോളിബാഗിന്റെ പിടിയിലും മറ്റും ഒളിപ്പിച്ച നിലയിലായിരുന്നു. ദുബൈയില്‍നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ വയനാട് സ്വദേശി സിയാദില്‍നിന്ന് 43 ലക്ഷം രൂപയുടെ 679 ഗ്രാം സ്വര്‍ണമാണ് പിടിച്ചത്. സ്വര്‍ണമിശ്രിതം ഷൂസിനുള്ളില്‍ ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്.ഷാര്‍ജയില്‍ നിന്നെത്തിയ കോഴിക്കോട് കല്ലാച്ചി സ്വദേശി മുഹമ്മദലിയില്‍നിന്ന് 18 ലക്ഷം രൂപവരുന്ന 285 ഗ്രാം സ്വര്‍ണം പിടിച്ചു. പേസ്റ്റ് രൂപത്തിലുള്ള സ്വര്‍ണം ജീന്‍സ് പാന്റ്‌സിന്റെ ഉള്‍ഭാഗത്ത് തേച്ചുപിടിപ്പിച്ച നിലയിലായിരുന്നു.