തിരുവനന്തപുരം : പനച്ചമൂട് ലിബർട്ടി മാൻസിൽ ലിബർട്ടി ഷാഹുലിന്റെയും നസീമ ബീവിയുടെയും മകൻ നംഷാദും,കുലശേഖരം ബിസ്മി നഗർ ബീമാ മൻസിൽ നിസാമുദ്ദീന്റെയും ഹഫ്സത്തു ബീവിയുടെയും മകൾ ബിബി ഫാത്തിമ ബീമയും തമ്മിൽ പനച്ചമൂട് സൗഭാഗ്യ ഓഡിറ്റോറിയത്തിൽ വിവാഹിതരായി. പനച്ചമൂട് ചീഫ് ഇമാം ഫിറോസ് ഖാൻ ബാഖവി നിക്കാഹ് കർമത്തിന് നേതൃത്വം നൽകി. സി. കെ. ഹരീന്ദ്രൻ എം. എൽ. എ, എ. റ്റി. ജോർജ് എക്സ് എം. എൽ. എ, സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ ചെയർമാൻ അഡ്വ :എ. എ. റഷീദ്, സിനിമ താരങ്ങളായ എം. ആർ. ഗോപകുമാർ, ഗൗരി കൃഷ്ണ, കാരുണ്യ റൂറൽ കൾച്ചറൽ ഡെവലപ്മെന്റ് ചാരിറ്റബിൾ സൊസൈറ്റി സംസ്ഥാന പ്രസിഡണ്ട് പൂഴനാട് സുധീർ,പ്രേം നസീർ സുഹൃത് സമിതി സംസ്ഥാന പ്രസിഡണ്ട് പനച്ചമൂട് ഷാജഹാൻ, ശബ്ദതരംഗം മാസിക പത്രാധിപർ ബാലരാമപുരം എം എ റഹീം, കേരള വ്യാപാരി വ്യവസായി സമിതി ജില്ലാ ട്രഷറർ എം. എ. ഷിറാസ് ഖാൻ, കല്ലിങ്കൽ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ഷഫീഖ്, ഡയറക്ടർ ഷഫീർ തുടങ്ങി നാനാ തുറകളിലെ പ്രമുഖർ പങ്കെടുത്തു.