തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് മുതല്‍ മഴ ശക്തമാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.തെക്കൻ ശ്രീലങ്കക്ക് സമീപത്തായി ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. തെക്ക് ആൻഡമാൻ കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. തെക്കു കിഴക്കൻ അറബിക്കടല്‍ മുതല്‍ വടക്കൻ മഹാരാഷ്ട്ര വരെ ന്യൂനമര്‍ദപാത്തിക്കും സാധ്യതയുണ്ട്.ഇതേ തുടര്‍ന്ന് ഇന്ന് 3 ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ് നല്‍കി. ഇടുക്കി കോഴിക്കോട് വയനാട് ജില്ലകളിലാണ് മുന്നറിയിപ്പ്. ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യയുണ്ടങ്കിലും കേരള , തമിഴ്നാട്, ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ല.