സേക്രഡ് ഹാർട്ട് സീനിയർ സെക്കൻ്ററി സ്കൂളിന് ചരിത്രവിജയം

കോട്ടക്കൽ : യു .എ.ഇ യിൽ നടന്ന അന്താരാഷ്ട്ര സൈബർ സ്ക്വയർ ഡിജിറ്റൽ ഫെസ്റ്റ് സ്റ്റുഡൻ്റ് എക്സ്പോയിൽ സേക്രഡ് ഹാർട്ട് സീനിയർ സെക്കൻ്ററി സ്കൂളിലെ പത്താം തരം വിദ്യാർത്ഥി മുഹമ്മദ് സ്വാലിഹ് പി . സി. രണ്ടാം സ്ഥാനം കരസ്ഥമാക്കി. ലണ്ടൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സൈബർ ഇൻ്റലിജൻസ് പഠനസ്ഥാപനമാണ് ഡിജിറ്റൽ ഫെസ്റ്റിൻ്റെ രണ്ടാംപതിപ്പ് സംഘടിപ്പിച്ചത്. ഫെബ്രുവരി 10 ന് ഫുജൈറയിലെ എമിറൻസ് സ്കൂളിലാണ് എക്സ്പോ നടന്നത്.. യു എ . ഇ ഉൾപ്പടെ വിവിധ ാജ്യങ്ങളെ പ്രതിനിധീകരിച്ച് നൂറോളം വിദ്യാർത്ഥികൾ എക്സ്പോയിൽ പങ്കെടുത്തു. ഈ മാസം കോഴിക്കോട് വച്ചുനടത്തിയ ഗ്ലോബൽ ഇന്ത്യൻ സ്റ്റുഡൻ്റ്സ് ഡിജിറ്റൽ ടെക് ഫെസറ്റിൽ ആണ് അബ്ദുൾമജീദ് ഷിംന അബ്ദുൾമജീദ് ദമ്പതിമാരുടെ മകനായ മുഹമ്മദ് സ്വാലിഹ് പി സി. യോഗ്യത നേടിയത്. 24 X 7 സെക്യൂരിറ്റി റോബോട്ടിൻ്റെ പ്രോട്ടോടൈപ്പാണ് സ്വാലിഹ് അവതരിപ്പിച്ചത്.

കഴിഞ്ഞ രണ്ടു വർഷമായി എ ഐ , റോബോട്ടിക്സ്, കോഡിംഗ് എന്നിവ സൈബർ സ്ക്വയറിൻ്റെ ആഭിമുഖ്യത്തിൽ സേക്രഡ് ഹാർട്ട് സ്കൂളിൽ ഒരു പാഠ്യവിഷയമായി അവതരിപ്പിച്ചു വരികയാണ്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

seventeen + two =