സിവിൽ സർവീസ് പരീക്ഷയിൽ
അൺകാഡമി പഠിതാക്കൾക്ക് മികച്ച വിജയം
തിരുവനന്തപുരം: സിവില്‍ സര്‍വീസസ് പരീക്ഷയില്‍ അണ്‍കാഡമി പഠിതാക്കള്‍ക്ക് അഭിമാനാര്‍ഹമായ നേട്ടം. അണ്‍കാഡമിയിലെ മികച്ച റാങ്കുകാരില്‍ സ്മൃതി മിശ്ര (നാലാം റാങ്ക്), കനിക ഗോയല്‍ (ഒന്‍പതാം റാങ്ക്), രാഹുല്‍ ശ്രീവാസ്തവ (പത്താം റാങ്ക്), അഭിനവ് സിവാച്ച് (12-ാം റാങ്ക്), വിദുഷി സിംഗ് (13-ാം റാങ്ക്) തുടങ്ങിയവര്‍ ഉള്‍പ്പെടുന്നു. അണ്‍കാഡമിയുടെ ഓണ്‍ലൈന്‍ പ്രോഗ്രാമില്‍ നിന്നും ഇന്റര്‍വ്യൂ ഗൈഡന്‍സ് പ്രോഗ്രാമായ അണ്‍കാഡമിയുടെ ലാസ്റ്റ് മൈല്‍ പ്രോഗ്രാമിന്റെ ഭാഗമായിരുന്നവരും ഉന്നത വിജയം നേടി. വിരമിച്ച ബ്യൂറോക്രാറ്റുകള്‍, മുന്‍ യുപിഎസി അംഗങ്ങള്‍, മികച്ച അധ്യാപകര്‍ എന്നിവര്‍ നടത്തിയ ലാസ്റ്റ് മൈല്‍ പ്രോഗ്രാമിന്റെ മോക്ക് ഇന്റര്‍വ്യൂ സെഷനുകള്‍ തങ്ങളുടെ വിജയത്തില്‍ നിര്‍ണായകമായതായി വിജയിച്ച പഠിതാക്കള്‍ പറയുന്നു.