തിരുവനന്തപുരം : ചരിത്രത്തിൽ ഗുരുവിനെ പ ര ബ്രഹ്മസ്ഥാ നമാണ് കല്പിച്ചിട്ടുള്ളത് എന്ന് സംഗീത ഞ്ജപ്രൊ ഫ : ഓമനക്കുട്ടി ഓർമിപ്പിച്ചു.പൂജപ്പുര ചിന്നമ്മ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ പ്രത്യാശ 2024 ന്റെ ആഭിമുഖ്യത്തിൽ ഗുരു വന്ദനം പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കവേ ആണ് അവർ ഇക്കാര്യം പറഞ്ഞത്. മുൻപ് ഇന്നത്തെ സ്കൂളുകൾ പോലെ അല്ല ഉണ്ടായിരുന്നതെന്നും ഗുരുകുലആശ്രമങ്ങളിൽ ആണ് വിദ്യ അഭ്യസി പ്പിച്ചിരുന്നത് എന്ന് ഓമനക്കുട്ടി ഓർമിപ്പിച്ചു. ഗുരുവിന്റെ സമയം നോക്കി യാണ് വിദ്യ അഭ്യസിച്ചിരുന്നത്. എന്നാൽ ഇന്ന് കാര്യങ്ങൾ മാറിയിരിക്കുന്നു. കുട്ടികളിൽ മാനസികവും, ശരീരികവും ആയ വളർച്ച വിദ്യാഭ്യാസത്തിലൂടെ മാത്രമേ സാധിക്കുകയുള്ളു. ഇന്ന് സംഗീതചികിത്സാലോകത്തു എമ്പാടും പ്രചാരം എറിക്കൊണ്ടിരിക്കുകയാണ്. അതിന്റെ പ്രാധാന്യം ഓമനക്കുട്ടി ടീച്ചർ ഓർമിപ്പിച്ചു. ചടങ്ങിന് സ്വാഗതം ആശംസിച്ചു സ്കൂൾ ഹെഡ്മിസ്റ്റേറസ് ലേഖഎസ് വി സംസാരിച്ചു. ഹിന്ദു മഹിളാ മന്ദിരം പ്രസിഡന്റ് രാധാ ലക്ഷ്മി പദ്മരാജന്റെ ആദ്യക്ഷതയിൽ ആണ് പരിപാടികൾ നടന്നത്. ആശംസകൾ അർപ്പിച്ചു കെ എസ് ബീന, പ്രൊഫ :ഡോക്ടർ. അനിൽകുമാർ ഇന്ദിരാ കൃഷ്ണൻ, മുൻ സെക്രട്ടറി എം. ശ്രീകുമാരി, നവജ്യോതി ജോയിന്റ് സിന്ധ്യ ആർ, പി ടി എ പ്രസിഡന്റ് ഷിജി ജി എസ് തുടങ്ങിയവർ സംസാരിച്ചു. തുടർന്നു മുൻ അദ്ധ്യാപകരെ ഗുരുവന്ദനം നൽകി ആദരിച്ചു. സ്കൂൾ പ്രിൻസിപ്പൽ സംഗീതജെ എസ് കൃതജ്ഞത അർപ്പിച്ചു.