കണ്ണൂര്‍: കണ്ണൂരില്‍ ക്ഷേത്രം മേല്‍ശാന്തിക്ക് വെട്ടേറ്റു. കണ്ണൂര്‍ ജില്ലയിലെ ചേലോറ കടക്കര ധര്‍മ്മശാസ്താ ക്ഷേത്രം മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരിക്കാണ് വെട്ടേറ്റത്.ക്ഷേത്ര ഭരണസമിതി ക്ലര്‍ക്കും മറ്റൊരു യുവാവും തമ്മില്‍ നിലനിന്ന പ്രശ്‌നം പരിഹരിക്കാന്‍ ഇടപെട്ടപ്പോള്‍ ആണ് വെട്ടേറ്റതെന്നാണ് വിവരം.എളയാവൂര്‍ സൗത്തിലെ വിപിന്‍ എന്നയാള്‍ ആണ് വെട്ടിയതെന്നാണ് ലഭിക്കുന്ന സൂചന. വേട്ടേറ്റ മേല്‍ശാന്തിയെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.