കോട്ടയം : മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗി നഴ്സിന്റെ കൈ പിടിച്ച് തിരിച്ചു. ചൊവ്വ പുലര്‍ച്ചെയാണ് സംഭവം.ന്യൂറോ സര്‍ജറി കഴിഞ്ഞ രോഗിയാണ് നഴ്സായ പൂഞ്ഞാര്‍ കുന്നോന്നി സ്വദേശിനി നേഹ ജോണിനെ(30) ആക്രമിച്ചത്. രോഗിക്ക് കുത്തിവയ്പ്പെടുക്കാന്‍ ശ്രമിക്കുന്നതിനിടെ കൈ പിടിച്ച് തിരിക്കുകയായിരുന്നു.ചൊവ്വ വൈകിട്ട് ഡ്യൂട്ടിക്ക് കയറേണ്ട നേഹ കൈയ്ക്ക് നീര് വന്നതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ വിളിച്ച് അവധി പറഞ്ഞു. പിന്നീട് പരിശോധനയില്‍ കൈയുടെ എല്ലിന് പൊട്ടല്‍ കണ്ടെത്തി.സംഭവത്തില്‍ കുരുവിള മാണി(66)ക്കെതിരെ ഗാന്ധിനഗര്‍ പൊലീസ് കേസെടുത്തു.