കോഴിക്കോട്: കോഴിക്കോട് മദ്യലഹരിയില്‍ കിണറ്റില്‍ ചാടിയ യുവാവിന് പരിക്കേറ്റു. കാരശ്ശേരി മലാം കുന്നില്‍ ആണ് സംഭവമുണ്ടായത്.ഇന്നലെ രാത്രി 11 മണിയോടെയാണ് മലാം കുന്ന് സ്വദേശി മദ്യലഹരിയില്‍ കിണറ്റില്‍ ചാടിയത്. ആകസ്മിത് (24 ) എന്ന യുവാവാണ് കിണറില്‍ ചാടുകയും തലയ്ക്ക് ഉള്‍പ്പെടെ പരിക്കേല്‍ക്കുകയും ചെയ്തത്. ഇയാളെ റെസ്ക്യൂ നെറ്റ് ഉപയോഗിച്ച് രക്ഷപ്പെടുത്തിയത് മുക്കം ഫയർ ഫോഴ്സും നാട്ടുകാരും ചേർന്നാണ്. തുടർന്ന് ഇയാളെ മുക്കത്തെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.