ഇംഫാല്‍: മണിപ്പൂരില്‍ ഇംഫാല്‍ ഈസ്റ്റ് ജില്ലയിലെ ഇന്ത്യ റിസർവ് ബറ്റാലിയൻ ക്യാമ്ബില്‍നിന്ന് തോക്കുകളും വെടിക്കോപ്പുകളും കവർന്ന ആറുപേർ അറസ്റ്റില്‍.പിടിയിലായവരുടെ പേരുവിവരവും എവിടെ നിന്നാണ് ആയുധം കണ്ടെടുത്തതെന്നും പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.പ്രതികളെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ചൊവ്വാഴ്ച രാത്രിയാണ് ഇംഫാല്‍ ഇൗസ്റ്റ് ജില്ലയിലെ ചിങ്കാരലിലെ സുരക്ഷസേനയുടെ ക്യാമ്ബിലെത്തി ആള്‍ക്കൂട്ടം നാല് റൈഫിളും ഒരു എ.കെ ഘട്ടക് തോക്കും മറ്റു വെടിക്കോപ്പുകളും കവർന്നത്.
ചൊവ്വാഴ്ച രാത്രിതന്നെ ഈ പ്രദേശത്തുനിന്ന് അഞ്ച് കിലോമീറ്റർ അകലെ പാംഗേയിയിലുള്ള മണിപ്പൂർ പൊലീസ് ട്രെയിനിങ് കോളജില്‍ അതിക്രമിച്ച് കയറിയ ഗ്രാമ വളന്റിയർമാർക്കു നേരെ പൊലീസ് വെടിയുതിർത്തിരുന്നു.സംഭവത്തില്‍ ഒരാള്‍ മരിക്കുകയും മൂന്നുപേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.