തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

നെയ്യാറ്റിന്‍കര: തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ഭര്‍തൃവീട്ടിലെ റൂഫില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.നെയ്യാറ്റിന്‍കര മാമ്പഴക്കര വാഴാര്‍ത്തല വീട്ടില്‍ ജിന്‍സി(22) ആണ്​ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജിന്‍സിയുടെ മരണത്തിന് കാരണം ഭര്‍ത്താവ്​ സുധീഷും ബന്ധുവുമാണെന്ന്​ ബന്ധുക്കള്‍ ആരോപിച്ചു.
ഒരുവര്‍ഷത്തിന് മുമ്പാണ്​ ഇരുവരും സ്​നേഹിച്ച്‌ വിവാഹം കഴിച്ചത്. സ്​ത്രീധനം വേണമെന്നാവശ്യപ്പെട്ട് ജിന്‍സിയെ നിരന്തരം പീഡിപ്പിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു. കൂടുതല്‍ അന്വേഷണം നടത്തണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു. ആര്‍.ഡി.ഒയുടെ സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

thirteen + ten =