കസ്റ്റഡിയിലെടുത്ത് ജീപ്പില്‍ സ്റ്റേഷനിലേക്കു കൊണ്ടുപോകുന്നതിനിടെ പ്രതി എസ്‌ഐയുടെ ചെവി കടിച്ചുമുറിച്ചു

കാസര്‍ഗോഡ്: കസ്റ്റഡിയിലെടുത്ത് ജീപ്പില്‍ സ്റ്റേഷനിലേക്കു കൊണ്ടുപോകുന്നതിനിടെ പ്രതി എസ്‌ഐയുടെ ചെവി കടിച്ചുമുറിച്ചു.മധൂര്‍ അറന്തോട്ടെ സ്റ്റാനി റോഡ്രിഗസ്(48) ആണ് കാസര്‍ഗോഡ് ടൗണ്‍ പോലീസ് സ്റ്റേഷനിലെ എസ്‌ഐ വിഷ്ണുപ്രസാദിന്‍റെ ചെവി കടിച്ചുമുറിച്ചത്. കഴിഞ്ഞദിവസം വൈകുന്നേരമായിരുന്നു സംഭവം. വാറണ്ട് പ്രതിയെ പിടികൂടാന്‍ പോയി തിരിച്ചുവരികയായിരുന്ന എസ്‌ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഉളിയത്തടുക്കയില്‍ ആള്‍ക്കൂട്ടം കണ്ട് ജീപ്പ് നിര്‍ത്തിയിട്ടു. സ്റ്റാനി ഓടിച്ചുവന്ന ബൈക്ക് വാനില്‍ ഇടിച്ച്‌ അപകടമുണ്ടായതിനെത്തുടര്‍ന്നാണ് ഇവിടെ ആളുകള്‍ തടിച്ചുകൂടിയത്. മദ്യലഹരിയിലായിരുന്ന സ്റ്റാനിയെ നാട്ടുകാര്‍ തടഞ്ഞുവച്ചിരുന്നു.സ്ഥലത്തെത്തിയ പോലീസ് സംഘത്തിന് ഇയാളെ കൈമാറി.
കസ്റ്റഡിയിലെടുത്ത് ജീപ്പില്‍ കൊണ്ടുപോകുന്നതിനിടെ സ്റ്റാനി അസഭ്യം പറയുകയും എസ്‌ഐയുടെ ചെവി കടിച്ചുമുറിക്കുകയുമായിരുന്നു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

1 × four =