തിരുവനന്തപുരം: 90കിലോ കഞ്ചാവ് കടത്തിയ കേസില്‍ എസ്.എഫ്.ഐ മുന്‍ നേതാവടക്കം 4 പ്രതികളെ 2ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു. കഞ്ചാവിന്റെ വിപണന ശ്യംഖല കണ്ടെത്താന്‍ പ്രതികളെ കസ്റ്റഡില്‍ വേണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം പരിഗണിച്ചാണ് കസ്റ്റഡി. ആറാം അഡിഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ. വിഷ്ണുവാണ് കേസ് പരിഗണിച്ചത്. എസ്.എഫ്.ഐ മുന്‍നേതാവ് അഖില്‍ ആര്‍.ജി., മാറനല്ലൂര്‍ സ്വദേശി വിഷ്ണു, തിരുവല്ലം സ്വദേശികളായ രതീഷ് എസ്.ആര്‍., രതീഷ് ആര്‍ എന്നിവരെയാണ് കസ്റ്റഡിയില്‍ വിട്ടത്.കഴിഞ്ഞ 7ന് കണ്ണേറ്റുമുക്കില്‍ വച്ചാണ് ഇന്നോവയില്‍ കടത്തിയ 90കിലോ കഞ്ചാവ് എക്സൈസ് പിടിച്ചത്. ഒഡീഷയില്‍ നിന്ന് വാങ്ങിയ കഞ്ചാവ് തലസ്ഥാന നഗരത്തില്‍ വിതരണത്തിനെത്തിച്ചതാണ്.