(അജിത് കുമാർ. ഡി )
തിരുവനന്തപുരം : മെഡിക്കൽ കോളേജിലെവിവിധ വാർഡുകളിൽ ചികിത്സ കഴിഞ്ഞിട്ടും അവരുടെ വീടുകളിലേക്ക് പോകാതെ മുപ്പതോളം രോഗികൾതങ്ങൾ കിടക്കുന്ന വാർഡുകൾ സ്വന്തം “കിടപ്പാടം “ആക്കി കഴിയുന്നതായി ആക്ഷേപം. ഇതുമൂലംവിവിധ തരം അസുഖങ്ങൾ ആയി എത്തുന്ന രോഗികളെ വാർഡുകളിൽ അഡ്മിറ്റ് ചെയ്യാനാകാതെ മെഡിക്കൽ കോളേജിലെ ഡോക്ടർ മാർ “ത്രി ശങ്കുവിൽ “ആയിരിക്കുകയാണ്. ആശുപത്രിയിലെ 14,6, ഇങ്ങനെ തുടങ്ങി പല വാർഡുകകിലായിട്ട് ഏകദേശം മുപ്പതോളം രോഗികൾ ആണ് തങ്ങളുടെ ചികിത്സ കഴിഞ്ഞു അസുഖം ഭേദം ആയിട്ടും ആശുപത്രിയിലെ വാർഡുകളിൽ നിന്നും പുറത്തിറങ്ങാതെ കഴിയുന്നത്. അസുഖ ത്തെ തുടർന്ന് ഒരിക്കൽ ആശുപത്രിയിൽ പ്രവേശിച്ചു എങ്കിലും വളരെ നാൾ കഴിഞ്ഞു അസുഖം ഭേദം ആയപ്പോൾ തങ്ങളെ കൂട്ടി കൊണ്ടു പോകാൻ ബന്ധുക്കൾ ആരും വരാത്തത് കൊണ്ടാണ് തങ്ങൾ ആശുപത്രിയിൽ നിന്നും പുറത്തു പോകാനാകാതിരിക്കുന്നത് എന്നുള്ള മുടന്തൻ ന്യായം എന്നാണ് പലരും പറയുന്നത്. സർക്കാർ ആശുപത്രിയിൽ ചികിത്സകഴിഞ്ഞു രോഗം ഭേദം ആയ ശേഷം അവർ പുറത്തു പോകാതിരിക്കുന്നത് അതി ഗുരുതരമായ വിഷയം ആണ്. പല കഠിന രോഗങ്ങൾ മൂലം വീർപ്പു മുട്ടുന്ന മറ്റു രോഗികൾക്കു അവർക്കു ആശുപത്രിയിലെ വാർഡുകളിൽ കിടന്നു അർഹതപ്പെട്ട ചികിത്സകിട്ടാതെ പോകുന്ന സാഹചര്യം മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന വസ്തുത യാണ്. രോഗം ഭേദമായതിനു ശേഷം വീണ്ടും വാർഡുകളിൽ കഴിയുന്ന ഇത്തരക്കാരെ അവിടെ നിന്നും മറ്റേണ്ടത് അത്യാവശ്യം ആണ്. മാതാ, പിതാക്കമ്മാർ അസുഖ ബാധിതരാ കുമ്പോൾ സർക്കാർ ആശുപത്രിയിൽ കൊണ്ടു കിടത്തുകയും, പിന്നീട് അവരെ അന്വേഷിക്കാതെ “നടതള്ളുന്ന “രീതി ഒരു സമൂഹത്തിനും അംഗീകരിക്കാൻ കഴിയില്ല. സർക്കാർ അടിയന്തിരമായി ഇക്കാര്യത്തിൽ ഇടപെട്ടു ആശുപത്രിയിൽ അസുഖം ഭേദമായി മാസങ്ങളോളം പുറത്തുപോകാതെ ആശുപത്രിയിൽ കഴിയുന്ന ഇത്തരക്കാർക്ക് എതിരെ നടപടി കൈക്കൊള്ളണം എന്ന ആവശ്യം ശക്തം ആയിരിക്കുകയാണ്.