തിരുവനന്തപുരത്ത് കനത്ത കാറ്റിലും ശക്തമായ മഴയിലും മരം ഒടിഞ്ഞുവീണ് കാർ തകർന്നു. തൈക്കാടാണ് സംഭവം. പൊലീസ് കമ്മീഷണർ ഓഫീസ് കോമ്പൗണ്ടിനുള്ളില്‍ നിന്ന മരമാണ് ഒടിഞ്ഞുവീണത്.കോമ്പൗണ്ടിന് പുറത്ത് പാർക്ക് ചെയ്തിരുന്ന കാറിന് മുകളിലേക്ക് മരം ഒടിഞ്ഞു വീഴുകയായിരുന്നു.തിങ്കളാഴ്ച രാത്രി 8.15ഓടെയായിരുന്നു സംഭവം. നെയ്യാറ്റിൻകര ഒറ്റപ്ലാവിള സ്വദേശി സതീഷ് കുമാറിന്റെ വാഹനം ആണ് തകർന്നത്. മരം ഒടിഞ്ഞു വീണ സമയത്ത് വാഹനത്തിനുള്ളില്‍ ആരുമില്ലാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി.