തൃശൂര്‍: മദ്യലഹരിയില്‍ പൊലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം നടത്തിയ പ്രതി പൊലീസ് കസ്റ്റഡിയില്‍.മേത്തല കുന്നംകുളം സ്വദേശി ഷാനുവാണ് ആക്രമിച്ചത്. കൊടുങ്ങല്ലൂരില്‍ സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് എഎസ്‌ഐ സത്യന് നേരെയാണ് ആക്രമണം ഉണ്ടായത്. മദ്യലഹരിയില്‍ ആക്രമിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ആക്രമണത്തില്‍ പരിക്കേറ്റ സത്യനെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷാനുവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ആക്രമണത്തിന് പിന്നാലെ സ്ഥലത്ത് നിന്നും രക്ഷപ്പെട്ട പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു .