അവയവക്കച്ചവടത്തിനായി വിദേശത്തേക്ക് മനുഷ്യക്കടത്ത് നടത്തിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പാലാരിവട്ടം സ്വദേശി സജിത്ത് ശ്യാം ആണ് പിടിയിലായത്. അവയവക്കടത്ത് സംഘവുമായി സാമ്ബത്തിക ഇടപാട് നടത്തിയതിനാണ് അറസ്റ്റ്. അവയവ കടത്ത് സംഘത്തിന്റെ സാമ്ബത്തിക ഇടപാടുകള്‍ കൈകാര്യം ചെയ്തിരുന്നത് ഇയാളെന്ന് പൊലീസ് വ്യക്തമാക്കുന്നത്. അവയവക്കച്ചവടത്തിനായി വിദേശത്തേക്ക് മനുഷ്യക്കടത്ത് നടത്തിയ സംഭവത്തില്‍ ഇരകളായവരില്‍ 19 പേര്‍ ഉത്തരേന്ത്യന്‍ സ്വദേശികളാണ്. കൂടുതല്‍ ഇരകളുണ്ടെന്ന് സംശയമുണ്ട്. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്. ഇരയായ മലയാളി പിന്നീട് ഏജന്റായെന്ന് നേരത്തെ പിടിയിലായ പ്രതി മൊഴി നല്‍കിയിരുന്നു.കേസില്‍ പിടിയിലായ പ്രതി സാബിത്ത് നാസര്‍ നേരത്തെ കുറ്റം സമ്മതിച്ചിരുന്നു. സാമ്ബത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവക്കടത്തിനായി ഇറാനിലെത്തിച്ചുവെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്.