മ്യൂസിയത്തിന് മുന്നിൽ പ്രഭാത നടത്തത്തിനു ഇറങ്ങിയ വനിതാ ഡോക്ടർ ക്കെതിരെ ലൈംഗിക അതിക്രമം – വാർത്ത ആദ്യമായി പുറത്തു വിട്ടത് “ജയകേസരി ഓൺലൈൻ ” പോലീസിനെതിരെ വ്യാപകവിമർശനം -പ്രതിയെ പിടിക്കാനാകാതെ ഇരുട്ടിൽ തപ്പുന്നു

തിരുവനന്തപുരം : ജയകേസരി ഓൺലൈനിലൂടെ പുറത്ത് വിടുന്ന വാർത്തകൾ ശ്രദ്ദേയം. ഒക്ടോബർമാസത്തിൽ ജയകേസരി പുറത്തു വിട്ട വാർത്തകളിൽ പലതിലും സർക്കാർ ഉൾപ്പെടെ ഉള്ളവർ നടപടി എടുത്തിട്ടുള്ളത് ഏറെ ശ്രദ്ദേയം ആണ്. ഓൺലൈൻ വാർത്തകൾ ഇന്നിപ്പോൾ വൻ കിട അച്ചടി -ദൃശ്യമാധ്യമങ്ങളിൽ വന്നു കൊണ്ടിരിക്കുന്നതും, ജനങ്ങൾ ക്കിടയിൽ ചർച്ച വിഷയം ആകുന്നതും “ജയകേസരി ഓൺലൈൻ “വാർത്തകളുടെ വിശ്വാസ്യത ഒന്നുകൊണ്ടു മാത്രമാണ്. മ്യൂസിയത്തിന് മുൻവശം പ്രഭാത സവാരിക്കിറങ്ങിയ വനിതാ ഡോക്ടർ ക്കെതിരെ നടന്ന ലൈംഗിക അതിക്രമത്തിൽ പ്രതിയെ പിടികൂടാനാകാതെ പോലീസ് ഇരുട്ടിൽ തപ്പുകയാണ്. ഈ പ്രദേശങ്ങളിൽ പോലീസ് സ്ഥാപിച്ച നിരീക്ഷണ ക്യാമറകൾ പലതും “ചത്ത “നിലയിൽ ആണ്. സ്ത്രീ സുരക്ഷ എന്നുള്ള വാക്കുകൾ സർക്കാർ വാ തോരാതെ പറയുമ്പോഴും ഇത്തരം നടുക്കുന്ന സംഭവങ്ങൾ നടക്കുമ്പോൾ പ്രതിയെ പിടി കൂടാനാകാതെ പോലീസ് കുഴങ്ങുകയാണ്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

ten + 6 =