കൊച്ചി : അന്താരാഷ്ട്ര വിപണിയുടെ ചുവടുപിടിച്ച് ആഭ്യന്തര വിപണിയിലും സ്വർണവില ഉയർന്നു. കേരളത്തില്‍ ഗ്രാമിന് സ്വർണവില 105 രൂപ വർധിച്ച് 6670 രൂപയായി.പവന് 840 രൂപ വർധിച്ച് 53,360 രൂപയായും ഉയർന്നു. അന്താരാഷ്ട്ര സ്വർണ വിലയില്‍ വലിയ കുതിച്ചുചാട്ടമാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. കഴിഞ്ഞദിവസം ഔണ്‍സിന് 2455 ഡോളർ ആയിരുന്ന സ്വർണവില രണ്ടുശതമാനത്തിലധികം വർധിച്ച് 2507 ഡോളറിലേക്ക് എത്തി. 51 ഡോളറിന്റെ വർധനയാണ് രേഖപ്പെടുത്തിയത്. പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതാണ് അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റത്തിന്റെ പ്രധാന കാരണം.