ദോഹ :ഖത്തറിലെ ഇന്ത്യൻ ഫുട്ബോൾ ആരാധകരുടെ എണ്ണം കണക്കിലെടുക്കുമ്പോൾ 2023 ലെ എഎഫ്‌സി ഏഷ്യൻ കപ്പ് സ്വന്തം നാട്ടിൽ നടക്കുന്നതായി തോന്നുന്നുവെന്ന് കോച്ച് ഇഗോർ സ്റ്റിമാക്. ഓസ്‌ട്രേലിയ, കരുത്തരായ ഉസ്‌ബെക്കിസ്ഥാൻ, സിറിയ എന്നിവ ഉൾപ്പെടുന്ന കടുത്ത ഗ്രൂപ്പിലാണ് ഇന്ത്യ ഏഷ്യൻ കപ്പിൽ ഉൾപെട്ടിട്ടുള്ളത്.
എന്നാൽ എതിരാളികൾ ശക്തരാണെങ്കിലും ഇന്ത്യൻ ടീമിന് മേൽ സമ്മർദമില്ലെന്ന് സ്ടിമാക്ക് പറഞ്ഞു. പ്രധാന താരങ്ങളുടെ പരിക്ക് ഇന്ത്യയെ തളർത്തിയിരിക്കുകയാണ്. അൻവർ അലി, ജീക്‌സൺ സിംഗ്, ആഷിഖ് കുരുണിയൻ എന്നിവർ പരിക്ക് മൂലം ടീമിൽ ഇടം പിടിച്ചിട്ടില്ല . ടീമിൽ ഉൾപ്പെട്ടെങ്കിലും പരിക്ക് മൂലം മലയാളി താരം സഹൽ അബ്ദുൽ സമദ് കളിക്കുന്ന കാര്യംസംശയത്തിലാണ്.
ജനുവരി 13 ന് ഓപ്പണറിൽ ഓസ്‌ട്രേലിയയെ നേരിടുമ്പോൾ സ്റ്റിമാകിന്റെ ടീമിന് ധാരാളം ആരാധക പിന്തുണ ലഭിക്കും.എന്നിരുന്നാലും 2019 ൽ നിന്ന് വ്യത്യസ്തമായി ഇന്ത്യക്ക് കടുത്ത ഗ്രൂപ്പാണ് ലഭിച്ചത്.