തിരുവനന്തപുരം :- ആത്മാർത്ഥമായ ഈശ്വര ഭജനം ഏവർക്കും സർവരോഗ നിവാരണത്തിനും, ജീവിതഐ ശ്വര്യത്തിനും കാരണം ആകും എന്ന്ഐ എസ് ആർ ഒ പ്രൊജക്റ്റ് ഡയറക്ടർ ഡോക്ടർ മഞ്ജു എസ് നായർ പറഞ്ഞു. കാന്തള്ളൂർ മഹാദേവ ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം നടന്ന സാംസ്‌കാരിക സമ്മേളനത്തിൽ ആശംസകൾ അർപ്പിച്ചു സംസാരിക്കവേ ആണ് അവർ ഇക്കാര്യം സൂചിപ്പിച്ചത്. മണ്ണിലും, വീണ്ണിലും, തൂണിലും, തുരുമ്പിലും ഈശ്വര ചൈതന്യം നിറഞ്ഞു നിൽക്കുന്നു. ഇന്നത്തെ ജീവിതസാഗരത്തിലെ തിരക്കുകൾക്കിടയിൽ എല്ലാപേരും അതൊക്കെ മറക്കുന്നു. ഈശ്വരൻ എന്ന അദൃശ്യ ശക്തി ആണ് ഈ ഭൂമിയിലെ എല്ലാം നിയന്ത്രിക്കുന്നത്. പൂവിനും, പുൽച്ചാടിക്കും, എറു മ്പിനും ജീവൻ നൽകിയത് ഈശ്വരൻ തന്നെ യാണ്. സർവ്വ ദുഃഖ നിവാരണം ഈശ്വരനെ ഭജിക്കുന്നതിലൂടെ ഏവർക്കും കൈവരുത്താൻ കാരണം ആകും. തനിക്കു ഇവിടെ വന്നെത്താൻ കഴിഞ്ഞത് തന്നെ ഈശ്വര നിയോഗം ഒന്ന് കൊണ്ട് മാത്രമാണെന്ന് അവർ പറഞ്ഞു. ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് സാംസ്‌കാരിക സമ്മേളന ത്തിന്റെ ഉദ്ഘാടനം ഭദ്രദീപം തെളിയിച്ചു നിർവഹിച്ചു.