ടെഹ്‌റാന്‍ : ഇസ്രയേല്‍ ചാരസംഘടനയായ മൊസാദുമായി സഹകരിച്ചെന്ന കുറ്റത്തിന് ഇറാനില്‍ നാല് പേരെ വധശിക്ഷയ്ക്ക് വിധേയമാക്കി.ദേശീയ സുരക്ഷയ്ക്കെതിരെ പ്രവര്‍ത്തിച്ച കുറ്റത്തിന് മറ്റ് മൂന്ന് പേര്‍ക്ക് അഞ്ച് മുതല്‍ പത്ത് വരെ തടവ് ശിക്ഷയും വിധിച്ചു. വധശിക്ഷയ്ക്ക് വിധേയമാക്കപ്പെട്ടവര്‍ ജൂണിലാണ് അറസ്റ്റിലായത്. അതേ സമയം,നിലവില്‍ രാജ്യത്ത് അരങ്ങേറുന്ന ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് പിന്നില്‍ ഇസ്രയേലും യു.എസും അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങളാണെന്ന് ഇറാന്‍ ആരോപിച്ചിരുന്നു.