തിരുവനന്തപുരം : തിരുവനന്തപുരം കോട്ടൺ ഹിൽ സ്കൂളിൽ ഇന്നുണ്ടായിരിക്കുന്ന പ്രശ് ങ്ങളുടെ തുടക്കം കുറിക്കുന്ന ചിലഞെട്ടി പ്പിക്കുന്ന വസ്തുതകൾ മറ്റു ദൃശ്യ, അച്ചടി മാധ്യമങ്ങൾ പുറത്തു കൊണ്ടു വരുന്നതിനു 20ദിവസങ്ങൾക്കു മുൻപ് തന്നെ ജയകേസരി ആരെയും ഞെട്ടി പ്പിക്കുന്നതും, ആശങ്ക ഉളവാക്കുന്നതും ആയ വാർത്ത ജൂൺ 24ന് വളരെ ധൈര്യപൂർവ്വം പുറത്തു വിട്ടിരുന്നു. ബന്ധ പ്പെട്ട അധികൃതർ ഇക്കാര്യങ്ങൾ പരിശോധിക്കുന്നതിൽ ഉണ്ടായ അശ്രദ്ധ യാണ് ഇന്ന് ഉണ്ടായി ക്കൊണ്ടിരിക്കുന്ന പല പ്രശ്നങ്ങൾക്കും ആ ധാരം ആയി തീർന്നിരിക്കുന്നത്. ഇവിടുത്തെ കുട്ടികളുടെ വാട്സ് അപ്പ് ഗ്രൂപ്പുകളിൽ ആദ്യമായി ചില ദുർഭൂത മാഫിയ ശക്തികൾ കടന്നു കൂടിയതാണ് ഇന്ന് ഈ വിദ്യാലയ ത്തിൽ ഉണ്ടായിരിക്കുന്ന വളരെ ഗുരുതര പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചത്. സ്കൂൾ പരിസരപ്രദേശങ്ങളിൽ മയക്കു മരുന്ന് മാഫിയകളുടെ സാന്നിധ്യം, പരിസര ത്തുള്ള കടകളിൽ അതീവ രഹസ്യമായി ലഹരി ചോക്കലേ റ്റു കളുടെ രഹസ്യവിൽപ്പന, കഞ്ചാവിനും, ലഹരി വസ്തുക്കൾക്കും അടിമ പ്പെട്ടവർ സ്കൂൾ വളപ്പിലും, പരിസരങ്ങളിലും ഉണ്ടായിട്ടുള്ളസാന്നിധ്യം ഇവ എല്ലാമാണ് തലസ്ഥാനത്തെ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഈ സർക്കാർ വിദ്യാലയത്തെ ഇന്നത്തെ വിവാദകൊടുമുടിയിൽ എത്തിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ടു പല തിക്ത അനുഭവങ്ങൾ ഉണ്ടായ പല രക്ഷ കർത്താക്കളുംപോലീസിലും, വിദ്യാഭ്യാസ മന്ത്രിക്കും പരാതികൾ സമർപ്പിച്ചിരുന്നതാ യുള്ള അറിവിന്റെ അടിസ്ഥാനത്തിൽ ആണ് ജയകേസരി ഇക്കഴിഞ്ഞ ജൂൺ 24ന് വളരെ യധികം പ്രാധാന്യം നൽകി ഇത്തരം ഒരു വാർത്ത പുറത്തു വിട്ടത്. ആ വാർത്തയുടെ പൂർണ്ണ രൂപം താഴെ കൊടുക്കുന്നു.