ജയകേസരി എക്സ് ക്ലൂസീവ് ന്യൂസ്‌ സർക്കാർ മുദ്രകൾ പതിപ്പിച്ച ഐ ഡി കാർഡുകളുടെ ടാഗു കളുടെ വില്പന വ്യാപകം സർക്കാരിന്റെ സുരക്ഷക്ക് ഭീഷണി -ഐ പി സി 258,257,260വകുപ്പുകൾ പ്രകാരം ജാമ്യം ലഭിക്കാത്ത കുറ്റം

(അജിത് കുമാർ. ഡി )
തിരുവനന്തപുരം : കേരള സർക്കാരിന്റെ മുദ്രകൾ പതിപ്പിച്ച ഐ ഡി കാർഡുകളുടെ ടാഗു കളുടെ വില്പന തലസ്ഥാനത്തു വ്യാപകം. വെറും 31രൂപ നൽകിയാൽ സർക്കാരും ആയി ബന്ധപ്പെട്ടവർ അല്ലാത്ത ആർക്കും ഈ ടാഗ് വാങ്ങാം, ഉപയോഗിക്കാം എന്നുള്ളതാണ് ഇന്നത്തെ അവസ്ഥ. ഈ ടാഗ് ധരിച്ചു വാഹനങ്ങളിൽ സഞ്ചിരിക്കുന്നവരെ പോലീസ് ഉൾപ്പെടെ ഉള്ളവർ സർക്കാർ ഉദ്യോഗസ്ഥർ എന്ന് ധരിച്ചു പലപ്പോഴും പരിശോധ നക്കു വിധേയരാക്കാറില്ല. ഈ ടാഗ് കഴുത്തിൽ അണിഞ്ഞു സെക്രട്ടറിയേറ്റ്, മറ്റുള്ള ഓഫീസുകളിൽ പോയി സർക്കാർ ജീവനക്കാരൻ ചമഞ്ഞാലും ആരും പെട്ടെന്ന് പിടിക്കപ്പെടാറില്ല. ഇത്തരം ഗവണ്മെന്റ് മുദ്രകളുടെ ദുരുപയോഗം ഇന്ത്യൻ ശിക്ഷ നിയമം 257,258,260പ്രകാരം 7വർഷം വരെ തടവും, ജാമ്യം ലഭിക്കാത്ത കുറ്റവും ആണ്. ഗവണ്മെന്റ് അംഗീകൃത ഏജൻസി കൾക്ക് മാത്രമേ ഇത്തരം സർക്കാർ മുദ്രകൾ പതിപ്പിച്ച ടാഗ് നിർമിക്കാൻ പാടുള്ളു. ഇതുപയോഗിച്ച് ഏതു വിധേന ഉള്ള പ്രവർത്തനങ്ങളും നടത്തുന്ന സാഹചര്യം സർക്കാരിന്റെ സുരക്ഷ ക്ക് തന്നെ ഭീഷണി ഉയർത്തുന്നതാണ്. ഇത്‌ ഫല പ്രദമായി തടയേണ്ടത് സർക്കാരിന്റെ കടമ യാണ്. പോലീസിലെ ഇന്റലിജിൻസ്, സ്പെഷ്യൽ ബ്രാഞ്ച് വിഭാഗങ്ങൾ ഇത്തരം കാര്യങ്ൾ കണ്ടെത്തി ഉന്നതങ്ങളിൽ ഇത്‌ സംബന്ധിച്ച റിപ്പോർട്ടുകൾ സമർപ്പിക്കാത്തതും, അവരുടെ ശ്രദ്ധയിൽ പെടാ ത്തതും ഗുരുതരമായ വീഴ്ച യാണ്. ഇത്തരം ടാഗ് നിർമാണം വ്യക്തമായ മാന ദ ണ്ടെങ്ങളും, കർശന മാർഗ നിർദേശങ്ങളുടെയും അടിസ്ഥാനത്തിൽ ആയിരിക്കണം. ഗവണ്മെന്റ് മുദ്രകളുടെ ഇത്തരത്തിൽ ഉള്ളനിർമ്മാണം, ദുരുപയോഗം അടിയന്തിരമായി തടയേണ്ടത് ആവശ്യം ആണ്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

fifteen − one =