കൊച്ചി: മാധ്യമ പ്രവര്‍ത്തകനും കേരള മീഡിയ അക്കാദമി ടിവി ജേണലിസം കോഴ്‌സ് കോര്‍ഡിനേറ്ററുമായ കെ.അജിത് (56) അന്തരിച്ചു.ഹൃദയാഘാതത്തെ തുടര്‍ന്ന് എറണാകുളം കാക്കനാട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.നന്ദന്‍കോട് കെസ്റ്റന്‍ റോഡില്‍ ഗോള്‍ഡന്‍ഹട്ടില്‍ ആണ് താമസം.ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിലും ഏഷ്യാനെറ്റ് ന്യൂസിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഏഷ്യാനെറ്റ് ന്യൂസിന്റെ കൊച്ചി , തിരുവനന്തപുരം ബ്യുറോ ചീഫായി പ്രവര്‍ത്തിച്ചിട്ടുണ്ട് . നിരവധി അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍ ചെയ്തിട്ടുള്ള കെ അജിത് മലയാള ടെലിവിഷന്‍ വാര്‍ത്താ റിപ്പോര്‍ട്ടിങ്ങില്‍ അസാമാന്യ പ്രതിഭ തെളിയിച്ച വ്യക്തിയായിരുന്നു .