തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ശ്രീറം വെങ്കിട്ടരാമന്റെയും വഫ ഫിറോസിന്റെയും വിടുതല്‍ ഹർജികളില്‍ ഇന്ന് വിധി.തിരുവനന്തപുരം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക.ഹർജികളില്‍ കോടതി വിശദമായ വാദം കേട്ടിരുന്നു. മദ്യപിച്ച് വാഹനം ഓടിച്ചതിന് തെളിവില്ലെന്നും കൊലപ്പെടുത്താന്‍ ഉദ്ദേശിച്ച് വാഹനം ഓടിച്ചിട്ടില്ലെന്നും ആയിരുന്നു ശ്രീറാമിന്റെ വാദം. എന്നാല്‍, വാദത്തെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു. ശ്രീറാം തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.