കൈരളി ഫാർമർ പ്രൊഡ്യൂസർ കമ്പനി ഉദ്ഘാടനം 24ന്

തിരുവനന്തപുരം : കൈരളി ഫാർമർ പ്രൊഡ്യൂസർ കമ്പനി ഉദ്ഘാടനവും, ഷെയർ സർട്ടിഫിക്കറ്റ് വിതരണവും 24ന് വെള്ളറട ആനപ്പാറ ഫോറെസ്റ്റ് കമ്മ്യൂണിറ്റി ഹാളിൽ നടക്കും. കൈരളി ഫാർമേഴ്‌സ് ചെയർമാൻ ആർ. ജയകുമാരൻ നായരുടെ അധ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം സി കെ ഹരീന്ദ്രൻ എം എൽ എ നിർവഹിക്കും. കമ്പനി ഉദ്ഘാടനവും, ഷെയർ സർട്ടിഫിക്കറ്റ് വിതരണ ഉദ്ഘാടനം നബർഡ് സി ജെ എം ഡോക്ടർ ജി ഗോപകുമാരൻ നായർ നിർവഹിക്കുന്നു.ചടങ്ങിന് അനുമോദനം അർപ്പിച്ചു വെള്ളറട ഗ്രാമപഞ്ചായത്തു പ്രസിഡന്റ്‌ എം രാജ്‌മോഹൻ സംസാരിക്കും. മുഖ്യ പ്രഭാഷണം മിനു അൻവർ നടത്തും. ചടങ്ങിൽ വിവിധ സംരംഭങ്ങളുടെ ഉദ്ഘാടനം നടക്കും. ആശംസകൾ അർപ്പിച്ചു ആഷിക് ജി എസ്‌, മുട്ടച്ചൽ സിവിൻ എന്നിവർ സംസാരിക്കും.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

5 × three =