കൊച്ചി :- കലൂർ സ്റ്റേഡിയത്തിലെ അപകടവും ആയി ബന്ധപ്പെട്ടു ഗുരുതര പരിക്ക് പറ്റിയ ഉമാ തോമസ് എം എൽ എ അപകടനില തരണം ചെയ്‌തിട്ടില്ലെന്നു ആശുപത്രിഅധികൃതർ. വാരിയെല്ലിന് പൊട്ടലുണ്ട്. തലച്ചോറിൽ രക്ത സ്രാവം ഉണ്ടായതു നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. വെന്റിലേറ്ററിന്റെ സഹായം ഇപ്പോഴും തുടരുന്നുണ്ട്.