തിരുവനന്തപുരം :-കാരക്കാമണ്ഡപം കേന്ദ്രമാക്കി വ്യാജ അക്യുപങ്ച്ചർ ചികിത്സയിലൂടെ അമ്മയുടെയും കുഞ്ഞിന്റെയും ഇരട്ട കൊലപാതകം യഥാർഥ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമായിരിക്കുന്നു. ഇതിന്റെ പിന്നിൽ മലപ്പുറം, തിരൂർ സ്വദേശി ശുഐബ് റിയാലു എന്നറിയപ്പെടുന്ന വ്യക്തിയും അദ്ദേഹത്തിന്റെ അക്യുപങ്ച്ചർ അക്കാദമിയും അദ്ദേഹം നേതൃത്വം നൽകുന്ന ഐ എ പി എ എന്ന സംഘടനയുമാണെന്ന് പത്ര സമ്മേളനത്തിൽ ബിസ്മില്ലാഹ് കടയ്ക്കൽ കുറ്റപ്പെടുത്തി. തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ നടത്തിയ പത്ര സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.