സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവന്തപുരം : സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴ തുടരുന്നു. ഇന്നും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു.മധ്യ കേരളത്തിലും തെക്കൻ കേരളത്തിലുമാണ് കൂടുതല്‍ മഴയ്ക്ക് സാധ്യത. വരുംദിവസങ്ങളിലും മഴ തുടരുന്നതാണ്. മഴയുടെ തീവ്രതക്കനുസരിച്ച്‌ ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകള്‍ക്കാണ് യെല്ലോ അലര്‍ട്ട്.ഇത്തവണ ജൂണ്‍ നാലിന് തന്നെ കാലവര്‍ഷം എത്തിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കടലില്‍ മോശം കാലാവസ്ഥയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക മുന്നറിയിപ്പ് നല്‍കി.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

8 + seventeen =