കോട്ടക്കൽ : സെപ്റ്റംബർ 9, 10 തീയതികളിൽ കോട്ടക്കലിൽ വച്ച് നടക്കുന്ന കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി ജില്ലാതല കലോത്സവം സംഘടിപ്പിച്ചു.
എSരിക്കോട് സഹകരണ ബാങ്ക് ഹാളിൽ നടന്ന കലോത്സവം പ്രശസ്ത കാഥികൻ തൃക്കുളം കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡണ്ട് എം കെ ശ്യാം കുമാർ അധ്യക്ഷനായ്. ചടങ്ങിൽ യൂണിയൻ ജില്ലാ സെക്രട്ടറി കെ വി പ്രസാദ് , പ്രസാദ് കാവുങ്ങൽ ,ഒ വിനോദ് , സി കെ ജനാർദ്ദനൻ എന്നിവർ സംസാരിച്ചു. ജില്ലാ ജോ. സെക്രട്ടറി ഷെരീഷ് കുമാർ സ്വാഗതവും എ കെ പ്രഭീഷ് നന്ദിയും പറഞ്ഞു. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി.
ഫോട്ടോ കെ സി ഇ യു ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി എടരിക്കോട് സംഘടിപ്പിച്ച കലോത്സവം കാഥികൻ തൃക്കുളം കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു