മിഴി തുറന്നു കേരളീയം ഒരാഴ്ച നീളുന്ന കേരളീയം പരിപാടിക്ക് തലസ്ഥാനത്ത് പ്രൗഢമായ തുടക്കം. പതിനായിരങ്ങൾ പങ്കെടുത്ത പ്രൗഢമായ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. മന്ത്രിമാർ, ചലച്ചിത്ര താരങ്ങൾ, സാഹിത്യ-സാംസ്കാരിക പ്രവർത്തകർ ,രാഷ്ട്രീയ നേതാക്കൾ, വിദേശ പ്രതിനിധികൾ, വ്യവസായ വാണിജ്യ ഐടി സ്റ്റാർട്ടപ്പ് രംഗങ്ങളിലെ പ്രമുഖർ, സാമൂഹ്യ പ്രവർത്തകർ, മത സമുദായ നേതാക്കൾ, MP-MLA മാർ, പൊതു പ്രവർത്തകർ തുടങ്ങിയവരടക്കം വൻ ജനാവലി പങ്കെടുത്തു. നവകേരളത്തിന്റെ പ്രൗഢി വിളിച്ചോതുന്ന വിപുലമായ പരിപാടികളാണ് ഒരാഴ്ചക്കാലം തലസ്ഥാനത്ത് സംഘടിപ്പിച്ചിരിക്കുന്നത്. കേരളപ്പിറവി ആഘോഷത്തിന്റെ ഭാഗമായി ഇനി മുതൽ എല്ലാവർഷവും കേരളീയം പരിപാടി സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു.