തിരുവനന്തപുരം :- വ്യവസായ സൗഹൃദ കാര്യത്തിൽ കേരളം ഒന്നാം സ്ഥാനത്ത് എത്തിയെന്ന് വ്യവസായ മന്ത്രി പി. രാജീവ്. സെക്റ്ററൽ മീറ്റിംഗ് റീസൈക്ലിങ് വേസ്റ്റ് മാനേജ്‍മെന്റ് ആൻഡ് ഗ്രീൻ എന്റേൺഷിപ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കവേ യാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. വ്യവസായ മേഖലയിൽ അനുദിനം കുതിച്ചു ചാട്ടം ഉണ്ടായിട്ടുണ്ട്. കാസര്കോട് കഴിഞ്ഞ ദിവസം 7കമ്പനികൾക്ക് തറക്കല്ലിട്ടു. ഇത് ഇൻവെസ്റ്റ് കേരള ഗ്ലോബലിനു മുന്നോടി ആയിട്ടുള്ള ഒരു പരിപാടി മാത്രം ആണ്. 2023ൽ പുതിയ വ്യവസായ നയം ആരംഭിച്ചു. കൊച്ചി -. ബാംഗ്ലൂരിൽ 1710ഏ ക്കർ സ്ഥലം ഏറ്റെടുത്തു. വലിയൊരു വ്യവസായ സംരംഭം അവിടെ വരുന്നതോടെ ഇൻഡസ്ട്രിയൽ കൊറിഡോർ അവിടെ സജ്ജമാകും. വേസ്റ്റ് മാനേജ്‍മെന്റ് ന് വേണ്ടി പുതിയ പോളിസി സെക്റ്റർ ഉടൻ പുറത്തു വിടും. 10ഏക്കറിൽ കൂടുതൽ ഉള്ളവർക്ക് ഇൻഡസ്ട്രിയൽ പാർക്ക് തുടങ്ങാൻ അനുമതി നൽകുമെന്നും, 30പേർ ഇതിലേക്കായി വന്നിട്ടുണ്ട് എന്നും മന്ത്രി അറിയിച്ചു. മാലിന്യസംസ്‌ക്ക
രണത്തിന് ഫലപ്രദം ആയ നടപടികൾ കൈക്കൊള്ളേണ്ടതുണ്ട്. ആ യതി ലേക്കുള്ള കമ്പനി സംരംഭകരെ ഒന്നിപ്പിക്കുക എന്നതാണ് ഈ മീറ്റിന്റെ മുഖ്യ ലക്ഷ്യം എന്ന് അദ്ദേഹം ഓർമിപ്പിച്ചു. കെ എസ് ഐ ഡി സി എം ഡി എസ് ഹരികിഷോർ അധ്യക്ഷൻ ആയിരുന്നു. കെ എസ് ഐ ഡി സി എക്സിക്യൂട്ടീവ് ഡയറക്ടർഹരി കൃഷ്ണൻ സ്വാഗതം ആശംസിച്ചു. വേസ്റ്റ് മാനേജ്‍മെന്റ് സംബന്ധിച്ചു ചർച്ചകൾ നടന്നു. മാലിന്യ സംസ്കരണത്തിൽ നിന്ന് പണം ഉണ്ടാക്കുന്ന രീതിയും ഇന്ന് സാധ്യത ഉണ്ട്. മാലിന്യ സംസ്കരണത്തിൽ നിന്ന് ഉണ്ടാകുന്ന പ്രോഡക്ടസ് ആണ് അവർ വില്പന നടത്തി അതിൽ നിന്നും നേട്ടം ഉണ്ടാക്കുന്നത്. മാലിന്യസംസ്കരണ രംഗത്ത് പുതിയ രീതികൾ വരേണ്ടതുണ്ടെന്നു മന്ത്രി ഓർമിപ്പിച്ചു. സോൾ വെർത് എക്കോ പ്രൈവറ്റ് ലിമിറ്റഡ്മാനേജിങ് ഡയറക്ടർ സീബ സുലേഖ ഉൾപ്പെടെ ഈ മേഖയിലെ ഭീമൻ കമ്പനികളുടെ പ്രതിനി ധികളും പങ്കെടുത്തിരുന്നു.